പ്രകൃതി സൗഹൃദ കടൽവീടുകൾ വിൽപ്പനയ്ക്ക് ; ആദ്യവീട്‍ ഇന്ത്യക്കാരന്

യുഎഇ:ലോകത്തിലെ ആദ്യത്തെ പ്രകൃതി സൗഹൃദ കടല്‍ വീടുകളുടെ വില്‍പ്പന യുഎഇയില്‍ ആരംഭിച്ചു. കടലില്‍ പൊങ്ങിക്കിടക്കുന്ന വിധമാണ് ഈ ആഢംബര വീടുകളുടെ നിർമ്മാണം. പ്രമുഖ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ സീ ഗേറ്റ് ആണ് സൗഹൃദ കടല്‍ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ആദ്യ വീട് സ്വന്തമാക്കിയത് ഒരു ഇന്ത്യക്കാരന്‍ ആണ്. യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയായ ബല്‍വീന്ദര്‍ സഹാനിയാണ് വീട് വാങ്ങിയത്. 20 മില്യന്‍ ദിര്‍ഹം ഏകദേശം 39 കോടി രൂപ മുടക്കിയാണ് അദ്ദേഹം വീട് സ്വന്തമാക്കിയത്. 900 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഈ ഫ്‌ലോട്ടിങ് ഹൗസുകളില്‍ 4 കിടപ്പുമുറികളാണുള്ളത്.അടുക്കള, ബാല്‍ക്കണി, ഗ്ലാസ് സ്വിമ്മിങ് പൂള്‍  തുടങ്ങിയ സൗകര്യങ്ങളും ഈ വീടുകളില്‍ ഉണ്ട്.

Top