പ്രകൃതി വാതകവും, വിമാന ഇന്ധനവും ജിസ്ടിയുടെ കീഴിലാക്കുന്നു

ന്യൂഡല്‍ഹി: പ്രകൃതി വാതകവും, വിമാന ഇന്ധനവും ( എടി എഫ്) ജിസ്ടിയുടെ കീഴിലാക്കുന്നു. ജൂല്ലെ 21 ന് നടക്കുന്ന ജി എസ്ടി കൗണ്‍സിലില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവും. പെട്രോളിയം ഉത്പന്നങ്ങളുടെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

ഉയര്‍ന്ന ഇന്ധനവിലയില്‍ വ്യോമയാന മന്ത്രാലയം പോലും ആശങ്ക അറിയിച്ചിരുന്നു. എടി എഫിന്റെ കാര്യത്തിന് പ്രഥമ പരിഗണന നല്‍കുന്നത് ഇതു കൊണ്ടെന്നാണ് സൂചന. പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഘട്ടം ഘട്ടമായി തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനസെക്രട്ടറി ഹസ്മുഖ് ആദിയ വ്യക്തമാക്കിയിട്ടുണ്ട്.

ജിഎസ് ടി ഏര്‍പ്പെടുത്തിയാലും കാര്യമായ വരുമാന നഷ്ടമുണ്ടാകാതിരിക്കാനുള്ള ബദല്‍മാര്‍ഗ്ഗം കേന്ദ്രം പരിഗണിക്കുന്നുണ്ട്. ജി എസ് ടി കൗണ്‍സില്‍ ഇക്കാര്യങ്ങളില്‍ 21 ന് തീരുമാനമെടുക്കുമെന്നാണ് വിദ്ഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പെട്രോളിയ ഉത്പന്നങ്ങളുടെ വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ ഏക നികുതി സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നതാവും കേന്ദ്രത്തിനുള്ളത്.

Top