യുക്രൈനിലെ സൈനിക നടപടിയില്‍ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ

nato

ബെല്‍ജിയം: യുക്രൈനിലെ സൈനിക നടപടിയില്‍ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തു. അനിവാര്യമായി വന്നാല്‍ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍?ഗ് മുന്നറിയിപ്പ് നല്‍കി.

റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുെ്രെകനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവന്‍ സമാധാനം പറയണം. അടിയന്തര ഘട്ടത്തില്‍ നാറ്റോ ഇടപെടും. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും. വരും നാളുകളില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top