ചാരവൃത്തി സംശയിച്ച് എട്ട് റഷ്യന്‍ നയതന്ത്രജ്ഞരെ നാറ്റോ പുറത്താക്കി

nato

ബ്രസല്‍സ്: ചാര പ്രവര്‍ത്തനത്തിന്റെ പേരില്‍ എട്ട് റഷ്യന്‍ നയതന്ത്രജ്ഞരെ നാറ്റോ പുറത്താക്കി. ബ്രസ്സല്‍സ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മോസ്‌കോ ദൗത്യത്തിന്റെ അംഗസംഖ്യ പത്തായും കുറച്ചു. നേരത്തെ ഇത് ഇരുപത് ആയിരുന്നു.

2018 ‘സാലിസ്ബറി വിഷബാധ’യില്‍ ഏഴ് റഷ്യന്‍ നയതന്ത്രജ്ഞരെ ദൗത്യത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഇതാദ്യമായാണ് നാറ്റോ മോസ്‌കോയ്‌ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.

കൊലപാതകങ്ങളും ചാരവൃത്തിയും ഉള്‍പ്പെടെയുള്ള റഷ്യന്‍ പ്രവര്‍ത്തനങ്ങളെ സംശയിക്കുന്നതിനുള്ള പ്രതികരണമായാണ് പുറത്താക്കലുകളെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2014ല്‍ മോസ്‌കോ ഉക്രെയ്നിന്റെ ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുത്തതുമുതല്‍ നാറ്റോയും റഷ്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതേസമയം സംഭവം നിഷേധിച്ച് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനേ ഇതുപകരിക്കൂ എന്ന് റഷ്യ പ്രതികരിച്ചു.

Top