യുക്രെയ്‌ന് കൂടുതൽ പ്രതിരോധ സഹായം നൽകണം; നാറ്റോ

ഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്‌ന് കൂടുതൽ പ്രതിരോധ സഹായം നൽകാൻ നാറ്റോ തീരുമാനം. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിന് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതികളൊന്നുമില്ല. അതിനാൽ ദീർഘകാലത്തേക്ക് യുക്രെയ്‌നിന് സഹായം നൽകാൻ നാറ്റോ അംഗങ്ങൾ തയ്യാറാകണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ സെക്രട്ടറി ജൻസ് സ്റ്റോൾട്ടൻ ബർഗ് ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മോസ്‌കോ സന്ദർശിച്ച പശ്ചാത്തലത്തിൽ കൂടിയാണ് യുക്രെയ്‌ന് കൂടുതൽ പ്രതിരോധ സഹായം നൽകാനുള്ള നാറ്റോ നിർദേശം.

”കിഴക്കൻ യുക്രെയ്‌നിലെ ബഖ്മുത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കടുത്ത പോരാട്ടം നടക്കുന്നത്. ആയിരക്കണക്കിന് സൈനികരെ ഉപയോഗിച്ച് ആക്രമണം ശക്തമാക്കുമെന്ന് റഷ്യ തെളിയിച്ചിരിക്കുകയാണ്. സമാധാനം നടപ്പാക്കാൻ റഷ്യൻ പ്രസിഡന്റിന് യാതൊരു ഉദ്ദേശ്യവുമില്ല. യുദ്ധം വ്യാപിപ്പിക്കാനാണ് പുടിന്റെ തീരുമാനം. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെപ്പോലെ റഷ്യ മാറുകയാണ്”- നാറ്റോ മേധാവി പറയുന്നു.

Top