സ്വദേശി മേഖലയില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന്…

കുവൈറ്റ് സിറ്റി: സ്വദേശി പാര്‍പ്പിട മേഖലയില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയം. ബാച്ചിലര്‍ താമസക്കാര്‍ക്കെതിരെ സ്വദേശികളില്‍ നിന്നു പരാതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.

ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിരവധി പരാതികള്‍ സ്വദേശികളില്‍ നിന്നും ലഭിക്കുന്നുണ്ട് ജലീബ്, ഖൈത്താന്‍, ഹസാവി എന്നീ മേഖലകളില്‍ നിരവധി നിയമ ലംഘനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയത് . ഇത് കൂടി കണക്കിലെടുത്താണ് ജലം വൈദ്യുതി മന്ത്രാലയം നടപടിക്കൊരുങ്ങുന്നത്.

ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം മന്ത്രാലയ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിച്ഛേദിക്കുന്നതാണെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു .

Native Bachelors Kuwait Housing Sector

Top