പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലെ വന്‍ പ്രതിഷേധ പ്രകടനത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമാകും.

പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെയുള്ള നടപടിയെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എഐഎസ്എഫ്, എസ്എഫ്‌ഐ, എന്‍എസ്യുഐ(NSUI), ഡിഎംകെ സ്റ്റുഡന്റ് വിംഗ്, ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തുടങ്ങിയ 14ഓളം സംഘടനകള്‍ പങ്കെടുക്കും.വിദ്യാഭ്യാസത്തെ സംരക്ഷിക്കൂ, എന്‍ഇപിയെ നിരസിക്കൂ. ഇന്ത്യയെ രക്ഷിക്കൂ, ബിജെപിയെ തള്ളിക്കളയൂ എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയായിരിക്കും പ്രതിഷേധം.

Top