പൗരത്വ നിയമം വന്നാല്‍ എന്‍ആര്‍സി പിന്നാലെ വരും; സത്യം പറഞ്ഞ് ബിജെപി ലഘുലേഖ!

ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബിജെപി കേന്ദ്ര നേതൃത്വവും അവകാശപ്പെടുമ്പോള്‍ മറിച്ചൊരു അവകാശവാദം ഉന്നയിക്കുന്ന ബിജെപി ലഘുലേഖ വിവാദത്തില്‍. പശ്ചിമ ബംഗാളില്‍ ബിജെപി പുറത്തിറക്കിയ ലഘുലേഖയിലാണ് പൗരത്വ നിയമം നടപ്പാക്കിയ ശേഷം പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ നടത്തുന്ന പദ്ധതിയും പിന്നാലെ വരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രചരണം നടത്താനാണ് ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് ബിജെപി സംസ്ഥാന നേതൃത്വം 23 പേജുള്ള ലഘുലേഖ തയ്യാറാക്കിയത്. സിഎഎ നടപ്പാക്കിയ ശേഷം ദേശീയ പൗരത്വ രജിസ്റ്ററും രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ഈ രേഖ പ്രഖ്യാപിക്കുന്നു. സിഎഎ നിയമം സംബന്ധിച്ച് ചോദ്യം, ഉത്തരം എന്ന രീതിയിലാണ് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ബുക്ക്‌ലെറ്റ് ശ്രമിക്കുന്നത്.

‘ഇതിന് ശേഷം എന്‍ആര്‍സി നടത്തുമോ? എത്രത്തോളം നടത്തേണ്ടി വരും? എന്‍ആര്‍സി വന്നാല്‍ ആസാമിലേത് പോലെ ഹിന്ദുക്കള്‍ക്കും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരുമോ?’, എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ് ‘അതെ, ഇതിന് ശേഷം എന്‍ആര്‍സി ഉണ്ടാകും. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശം’, ബുക്ക്‌ലെറ്റ് പറയുന്നു.

എന്‍ആര്‍സി നടപ്പാക്കിയത് മൂലം ആസാമില്‍ ഹിന്ദുക്കളും തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലുള്ളത്. സിഎഎ നടപ്പാക്കിയ ശേഷം ഇവരെ മോചിപ്പിക്കും, ബുക്ക്‌ലെറ്റ് നീങ്ങും. ‘ആസാമിലും, പശ്ചിമ ബംഗാളിലും രണ്ട് കോടി നുഴഞ്ഞുകയറ്റക്കാരുണ്ടെന്നാണ് കരുതുന്നത്. ഈ നുഴഞ്ഞുകയറ്റക്കാരെ ഡിവോട്ടര്‍മാരായി ലിസ്റ്റ് ചെയ്യണം. ഇതുകൊണ്ട് തന്നെയാണ് എന്‍ആര്‍സി ദേശീയ തലത്തില്‍ ആവശ്യമുള്ളത്’, ബുക്ക്‌ലെറ്റ് പറഞ്ഞു.

Top