ഫെബ്രുവരി 23നും 24നും രാജ്യവ്യാപക പൊതു പണിമുടക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. ഇതിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരിയില്‍ ബഡ്ജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായി രാജ്യത്താകമാനം പൊതുപണിമുടക്ക് നടത്താനാണ് ട്രേഡ് യൂണിയന്‍ സംഘടനകളുടെ തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പന, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍, കര്‍ഷക തൊഴിലാളി വിരുദ്ധത, കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍, ജനവിരുദ്ധ നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പണിമുടക്ക്.

‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Top