നേഷന്‍സ് കപ്പ്: ഈജിപ്ത് കിരീടം സ്വന്തമാക്കുമെന്ന് എല്‍ ഹാജി ദിയൂഫ്…

വര്‍ഷത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുഹമ്മദ് സാലയുടെ ഈജിപ്ത് കിരീടം സ്വന്തമാക്കുമെന്ന് സെനഗല്‍ ഇതിഹാസം എല്‍ ഹാജി ദിയൂഫ് പറഞ്ഞു.

എന്റെ സ്വന്തം രാജ്യമായ സെനഗലിനെ ഞാന്‍ പിന്തുണയ്ക്കുന്നു. അവര്‍ക്ക് കിരീടം സ്വന്തമാക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ,എന്നാല്‍ ഈ പ്രാവിശ്യം കിരീടം സ്വന്തമാക്കുന്നത് ആതിഥേയരായ ഈജിപ്തിരിക്കും. മൊറോക്കോ, നൈജീരിയ എന്നീ ടീമുകളും കിരീടാവകാശികളാകാന്‍ സാധ്യതയുണ്ടെന്ന് ദിയൂഫ് പറഞ്ഞു. സ്വന്തം നാട്ടില്‍ സ്വന്തം കാണികളുടെ മുമ്പില്‍ കളിക്കുന്നവര്‍ക്ക് ആത്മവിശ്വാസം കൂടും. മാത്രമല്ല സാലയെ പോലെയുള്ള മികച്ച കളിക്കാരും ഈജിപ്തിനുണ്ട്. ഇത് അവരുടെ വിജയത്തിന് ആക്കംകൂട്ടുമെന്നും ദിയൂഫ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍- ജൂലൈ മാസങ്ങളിലാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നടക്കുന്നത്. ഈ വര്‍ഷം ടീം അംഗങ്ങളുടെ എണ്ണം ഇരുപത്തിനാലാണ്.

Top