രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 520കിലോ ഗ്രാമ്പു പിടികൂടി

വിതുര: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 520കിലോ ഗ്രാമ്പു പിടികൂടി. ചാക്കുകളില്‍ നിറച്ച ഗ്രാമ്പു വനംവകുപ്പ് കല്ലാര്‍ സെക്ഷനിലെ ആനപ്പാറ ചെക്ക് പോസ്റ്റില്‍ നിന്നുമാണ് പിടികൂടിയത്. വനം വകുപ്പ്, വില്പനനികുതി എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗ്രാമ്പു കണ്ടെത്തിയത്.

ഗ്രാമ്പു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഞായറാഴ്ച രാത്രി 11-മണിയോടെ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ചരക്കുവാനില്‍നിന്ന് ഗ്രാമ്പു പിടിച്ചെടുത്തത്. ജി.എസ്.ടി. ബില്ലോ മറ്റു രേഖകളോ ഇല്ല എന്നു മനസ്സിലാക്കി ഗ്രാമ്പു പിടിച്ചെടുക്കുകയായിരുന്നു.

Top