23കാരിയായ തായ്‌ലന്‍ഡുകാരിക്ക് ഖത്തര്‍ എയര്‍വേസില്‍ സുഖപ്രസവം

കൊല്‍ക്കത്ത: ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ 23കാരിയായ തായ്‌ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രസവം നടന്നത്.

യാത്രയ്ക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 23കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു.

തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുകയും യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top