ദേശീയത മുന്നോട്ട്; ഭയപ്പെടുത്തുന്ന തിരിച്ചടി ഇന്ത്യയില്‍: യുഎസ് ശതകോടീശ്വരന്‍

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ ശതകോടീശ്വരനും, മനുഷ്യസ്‌നേഹിയുമായ ജോര്‍ജ്ജ് സോറോസ്. ദേശീയ മുന്നോട്ട് പോകുകയാണെന്നും, ഏറ്റവും വലിയ തിരിച്ചടി ഇന്ത്യയിലാണ് ദൃശ്യമാകുന്നതെന്നുമാണ് ജോര്‍ജ്ജ് സോറോസിന്റെ വിമര്‍ശനം.

‘ദേശീയ, പിന്നോട്ട് പോകുന്നതിന് പകരം ഏറെ മുന്നേറുകയാണ് ചെയ്തത്. ഏറ്റവും വലുതും, ഭയപ്പെടുത്തുന്നതുമായ തിരിച്ചടി ഇന്ത്യയിലാണ് സംഭവിച്ചത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയാണ്. സ്വയംഭരണ മുസ്ലീം മേഖലയായ കശ്മീരില്‍ ശിക്ഷാ നടപടികള്‍ പോലുള്ള നടപടികളാണ്, ലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുമെന്നാണ് ഭീഷണി’, ദാവോസില്‍ ജോര്‍ജ്ജ് സോറോസ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന് എതിരെയും ശതകോടീശ്വരന്‍ ആഞ്ഞടിച്ചു. ‘പ്രസിഡന്റ് ട്രംപ് ആളുകളെ കബളിപ്പിക്കുന്ന വ്യക്തിയാണ്, സ്വന്തം ഗുണങ്ങളില്‍ അഭിരമിക്കുന്ന ലോകം തനിക്ക് ചുറ്റും ചുറ്റിത്തിരിയണമെന്ന് ചിന്തിക്കുന്ന ആള്‍. പ്രസിഡന്റ് ആകുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നം സത്യമായപ്പോള്‍ ഈ രീതി മറ്റൊരു വഴിക്ക് തിരിഞ്ഞു. ഭരണഘടന രാഷ്ട്രപതി പദവിക്ക് കല്‍പിച്ചിട്ടുള്ള പരിമിതികള്‍ ലംഘിച്ചതിനാണ് ഇംപീച്ച് ചെയ്യപ്പെടുന്നത്’, സോറോസ് വിമര്‍ശിച്ചു.

വിപണിയില്‍ നിന്നും കോടികള്‍ കൊയ്യുന്ന സോറോസ് മറ്റ് ലോകനേതാക്കള്‍ക്ക് എതിരെയും വിമര്‍ശനം അഴിച്ചുവിട്ടു. ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിംഗ്, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ എന്നിവര്‍ക്ക് എതിരെ സ്വേച്ഛാധിപതികളെന്നാണ് സോറോസ് വിശേഷിപ്പിച്ചത്

Top