മഹാരാഷ്ട്രയില്‍ ഫാക്ടറിക്ക് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ക്ക് പരിക്ക്

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഫാക്ടറിക്ക് തീപിടിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്‌നിശമന സേനാംഗത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ഭിവാണ്ടി മേഖലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ആറു ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ തീപിടുത്തമുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Top