ദേശീയ നഗര ഉപജീവന ദൗത്യം; കുടുംബശ്രീയിലൂടെ കേരളത്തിന് ഒന്നാം റാങ്ക്

കലഞ്ഞൂര്‍: ദേശീയ നഗര ഉപജീവനം ദൗത്യത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി കേരളം. ദേശിയ നഗര ഉപജീവനം ദൗത്യം എന്ന പദ്ധതി കുടുംബശ്രീയിലൂടെ നടപ്പാക്കിയാണ് കേരളം 2020-21ലെ സ്പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നേടിയെടുത്തത്.

ദേശീയ ഭവന നഗരകാര്യ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഒന്നാം റാങ്കില്‍ എത്തിയതോടെ 20 കോടി രൂപ കുടുംബശ്രീയ്ക്ക് ലഭിക്കും. പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആണ്. 2018ല്‍ മൂന്നാം റാങ്ക് ആണ് കേരളത്തിന് ലഭിച്ചത്. 2019ല്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. 2020ല്‍ മൂന്നാം സ്ഥാനമായിരുന്നു.

2015ലാണ് കുംടുംബശ്രീ ദേശീയനഗര ഉപജീവനദൗത്യം കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്. നഗരസഭകളുമായി ചേര്‍ന്നാണ് ഇത്. നഗരസഭകളിലെ ദരിദ്രരായ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് ഈ നേട്ടം കേരളം കൈവരിച്ചത്.

 

Top