വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്; കിരീടം സ്വന്തമാക്കി കേരള സര്‍വകലാശാല

തിരുവനന്തപുരം: ദേശീയ അന്തര്‍ സര്‍വകലാശാലാ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കി കേരള സര്‍വകലാശാല. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആയിരുന്നു മത്സരം നടന്നത്. ആദ്യമായാണ് അന്തര്‍സര്‍വകലാശാലാ ബോക്‌സിങ് കിരീടം കേരളത്തിന് ലഭിക്കുന്നത്.

2 സ്വര്‍ണവും 2 വെള്ളിയുമാണ് കേരളത്തിന്റെ താരങ്ങള്‍ നേടിയത്. കെ.എ.ഇന്ദ്രജ (തുമ്പ സെന്റ് സേവ്യേഴ്‌സ്) 75 കിലോ വിഭാഗത്തിലും പി.എം.അനശ്വര (തുമ്പ സെന്റ് സേവ്യേഴ്‌സ്) 81 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയത്.

ശീതള്‍ ഷാജി (തുമ്പ സെന്റ് സേവ്യേഴ്‌സ്) 81 കിലോ വിഭാഗത്തിലും ജോഷ്മി ജോസ് (തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്) 64 കിലോ വിഭാഗത്തിലും വെള്ളിയും സ്വന്തമാക്കി.

Top