ദേശീയ പണിമുടക്ക് ; വൈകിയോടുന്ന പ്രധാനതീവണ്ടി സര്‍വീസുകള്‍ ഇവയൊക്കെ

തിരുവനന്തപുരം: സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇന്ന് വൈകിയോടുന്ന പ്രധാനതീവണ്ടി സര്‍വീസുകള്‍ ഇവയാണ്.

മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍
കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍
ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍
എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍
ഹൈദരാബാദ് – ശബരി: ഒന്നേമുക്കാല്‍ മണിക്കൂര്‍
തിരുവനന്തപുരം – ഗോരഖ്പൂര്‍ രപ്തി സാഗര്‍ : രണ്ടര മണിക്കൂര്‍
തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി: ഒന്നര മണിക്കൂര്‍
തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട്: രണ്ടര മണിക്കൂര്‍

Top