ദേശീയ പണിമുടക്ക്; എംജി, ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

exam

കോട്ടയം: ദേശീയ പണിമുടക്ക് കണക്കിലെടുത്ത് മഹാത്മഗാന്ധി സര്‍വകലാശാലയും, ആരോഗ്യ സര്‍വകലാശാലയും ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

എംജി സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല പരീക്ഷകളുടെ പുതിയ തീയതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top