ദേശീയ പണിമുടക്ക് ; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

train

കോട്ടയം: ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളും വയനാട്ടില്‍ നിന്നുള്ള സര്‍വീസുകളുമാണ് പ്രധാനമായും മുടങ്ങിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും സമരനാകുലികള്‍ ട്രെയിനുകള്‍ തടഞ്ഞു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

തിരുവനന്തപുരത്തുനിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസ് സമരാനുകൂലികള്‍ തടഞ്ഞതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്.

Top