ഇന്ന് ദേശീയ കായിക ദിനം ; മേജര്‍ ധ്യാന്‍ ചന്ദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ദേശീയ കായിക ദിനം ആചരിച്ച് രാജ്യം. ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ധ്യാന്‍ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാന്‍ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്.

ഇതിന്റെ ഭാഗമായി മേജര്‍ ധ്യാന്‍ ചന്ദിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യത്തെ എല്ലാ കായിക താരങ്ങളെയും പ്രധാനമന്ത്രി അനുമോദിച്ചു.

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം, അര്‍ജുന പുരസ്‌കാരം, ദ്രോണാചാര്യ പുരസ്‌കാരം തുടങ്ങിയ ദേശീയ കായിക പുരസ്‌കാരങ്ങള്‍ ദേശീയ കായിക ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ വച്ചാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ അത് സെപ്തംബര്‍ 25 ലേക്ക് നീട്ടിവെച്ചു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി കായികതാരങ്ങള്‍ പോയതിനാലാണ് പുരസ്‌കാര ചടങ്ങ് സെപ്തംബറിലേക്ക് മാറ്റിയത്.

Top