ദേശീയ ഗാനം നിര്‍ബന്ധം ; ആലപിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നു ജയ്പുര്‍ മേയര്‍

ഡല്‍ഹി: ദേശീയ ഗാനം എല്ലാ ദിവസവും നിര്‍ബന്ധമായും ആലപിക്കണമെന്ന് ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവ്.

‘ജനഗണമന’ ദിവസവും രാവിലെയും ദേശീയ ഗീതമായ ‘വന്ദേമാതരം’ വൈകുന്നേരവും ആലപിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാത്രമല്ല, ദേശീയ ഗാനം ആലപിക്കാന്‍ കഴിയാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നു ജയ്പുര്‍ മേയര്‍ അശോക് ലഹോതി പറഞ്ഞു.

ഇതിനെ തുടര്‍ന്ന് ജയ്പുര്‍ കോര്‍പറേഷന്‍ ആസ്ഥാനത്ത് മേയറുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ എല്ലാ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ദേശീയ ഗാനം ആലപിച്ചു.

ജനഗണമന രാവിലെ 9.50നും, വന്ദേമാതരം വൈകുന്നേരം 5.55നും ആലപിക്കണമെന്നാണ് ഉത്തരവ്.

ദേശീയ ഗാനത്തോടെ ദിവസം ആരംഭിക്കുന്നതും ദേശീയ ഗീതം ആലപിച്ച് ജോലി അവസാനിപ്പിക്കുന്നതും പോസിറ്റീവ് ഊര്‍ജം പകരുമെന്നു മേയര്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ രാജ്യസ്‌നേഹം വളര്‍ത്തുന്നതിനും ജോലിക്ക് നല്ല അന്തരീക്ഷം ഒരുക്കുന്നതിനും ദേശീയ ഗാനലാപനം സഹായിക്കുമെന്നാണ് ജയ്പുര്‍ കോര്‍പറേഷന്റെ വിലയിരുത്തല്‍.

Top