ദേശീയ സീനിയർ വൂഷു; കേരളത്തിന് നേട്ടം, സ്വർണം നേടി ഫാത്തിമ റിസ്‌വാന

കോഴിക്കോട് : പുണെയിൽ നടന്ന ദേശീയ സീനിയർ വൂഷു ചാംപ്യൻഷിപ്പിൽ കോഴിക്കോടിനു പൊൻതിളക്കം. തൗലു വിങ് ചുൻ വിഭാഗങ്ങളിൽ കോഴിക്കോട് പാലാഴി സ്വദേശി സി.പി. ഫാത്തിമ റിസ്‌വാന സ്വർണം നേടി.

മലപ്പുറം സ്വദേശി മുഹമ്മദ് സാദിഖ് 90 കിലോ വിഭാഗത്തിൽ വെങ്കലം നേടി. ശ്രീജിത പാലക്കാട് 56 കിലോ വിഭാഗത്തിലും വെങ്കലം നേടി. ടീം മാനേജർ കെ. സുസ്മിത നയിച്ച സംഘത്തിന്റെ പരിശീലകർ അഖിൽ, അയ്യൂബ് എന്നിവരായിരുന്നു.

Top