ദേശീയ സീനിയര്‍ വോളിയില്‍ റെയില്‍വേസിനെ തറപറ്റിച്ച് കേരളം ജേതാക്കള്‍

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്മാര്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ റെയില്‍വേസിനെ തോല്‍പിച്ചാണ് കേരളം ജേതാക്കളായത്.

ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് കേരളം റെയില്‍വെയെ തോല്‍പിച്ചത്. ഒരു കളിയും തോല്‍ക്കാതെയാണ് കേരളം ജേതാക്കളായത്. നേരത്തേ നടന്ന വനിതകളുടെ കലാശപ്പോരില്‍ കേരളം റെയില്‍വെയോട് തോറ്റിരുന്നു.

Top