ദേശീയ സീനിയര്‍ വോളിബോള്‍; വനിതാ വിഭാഗത്തില്‍ കിരീടം സ്വന്തമാക്കി കേരളം

ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗത്തില്‍ കിരീടം സ്വന്തമാക്കി കേരളം. കേരളം ഫൈനലില്‍ തോല്‍പ്പിച്ചത് റെയില്‍വേസിനെയാണ്.

സ്‌കോര്‍ നിലവാരം 25-18, 25-14, 25-13. അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്.

കേരളം ഫൈനലില്‍ എത്തിയത് മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. കേരള ടീമിനെ പരിശീലിപ്പിക്കുന്നത് ഡോ. സി.എസ്. സദാനന്ദനാണ്.

എന്നാല്‍ പുരുഷവിഭാഗം നേരിട്ടത് പരാജയമായിരുന്നു. പുരുഷ വിഭാഗം സെമിഫൈനലില്‍ റെയില്‍വേസിനോടാണ് തോറ്റത്. സ്‌കോര്‍: 25-23 25-21, 25-23.

Top