ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം; ആന്‍സിക്ക് സ്വര്‍ണത്തിളക്കം

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായ ഇരുപതാം തവണയാണ് ഓവറോള്‍ കിരീടം കേരളം സ്വന്തമാക്കുന്നത്. 273 പോയിന്റ് ആണ് കേരളത്തിന് ലഭിച്ചത്.

കേരളത്തിന്റെ മിന്നുന്ന താരം ആന്‍സി സോജനാണ് പെണ്‍കുട്ടികളിലെ മികച്ച താരം. മത്സരത്തിന്റെ അവസാന ദിവസം കേരളം 2 സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടുകയും ചെയ്തു. ആണ്‍കുട്ടികളുടെ 4 * 400 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4 *100 മീറ്റര്‍ റിലേയിലുമാണ് കേളത്തിന് സ്വര്‍ണനേട്ടം കൈവരിക്കാന്‍ സാധിച്ചത്.

പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് കേരളത്തിന് രണ്ടു വെങ്കലം ലഭിച്ചത്. മീറ്റില്‍ നാലു സ്വര്‍ണ നേട്ടത്തോടെ തിളങ്ങുകയാണ് ആന്‍സി സോജന്‍. റിലേയിലാണ് ആന്‍സിക്ക് നാലാമത് സ്വര്‍ണം നേടാന്‍ സാധിച്ചത്.

മീറ്റില്‍ 247 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും ഹരിയാന 241 പോയിന്റുമായി മൂന്നാമതുമാണ്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ടീം ചാംപ്യന്‍ഷിപ്പും കേരളത്തിന് സ്വന്തമായി.

Top