ദേ​ശീ​യ സീ​നി​യ​ര്‍ സ്കൂ​ള്‍ കാ​യി​ക​മേ​ള;​ മിന്നും താരം ആൻസി സോജന് രണ്ടാം സ്വർണം

സം​ഗ്രൂ​ര്‍ (പ​ഞ്ചാ​ബ്): ദേ​ശീ​യ സീ​നി​യ​ര്‍ സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ രണ്ടാം സ്വർണം കരസ്ഥമാക്കി കേരളത്തിന്റെ താരം ആ​ന്‍​സി സോ​ജ​ൻ. 200 മീ​റ്റ​റി​ലാണ് താരം സ്വര്‍ണം നേടിയത്.

നേരത്തെ ആ​ന്‍​സി സോ​ജ​ന് 100 മീ​റ്റ​ർ ഓട്ടത്തിലായിരുന്നു സ്വര്‍ണം നേടാൻ സാധിച്ചത്.

നാ​ട്ടി​ക ഗ​വ​ണ്‍​മ​​ന്റ ഫി​ഷ​റീ​സ് എ​ച്ച്‌.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ആൻസി. 2014 മു​ത​ല്‍ സം​സ്ഥാ​ന, ദേ​ശീ​യ സ്കൂ​ള്‍ മീ​റ്റി​ല്‍ തുടരുന്ന ആ​ന്‍​സി​യു​ടെ അ​വ​സാ​ന മേ​ള​ കൂടിയാണിത്.

Top