national school meet; 19th time kerala win

കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ തുടര്‍ച്ചയായ പത്തൊന്‍പതാം തവണയും കേരളം ചാമ്പ്യനമാരായി. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയ കേരളത്തിന് 281 പോയിന്റാണുള്ളത്.

മീറ്റില്‍ കേരളത്തിന്റെ പത്ത് താരങ്ങള്‍ മീറ്റ് റെക്കാഡ് കുറിച്ചതും ഇത്തവണത്തെ പ്രത്യേകതയാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 101 പോയന്റാണുള്ളത്. 100 പോയിന്റുമായി തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്താണ്.

Top