വാളയാര്‍: ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ദേശീയ എസ് സി കമ്മീഷന്‍ വിളിപ്പിക്കും

വാളയാര്‍: വാളയാര്‍ക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ദേശീയ എസ് സി കമ്മീഷന്‍ ഓഫീസിലേക്ക് വിളിപ്പിക്കുമെന്ന് ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍.
കമ്മീഷന്‍ വാളയാര്‍ കേസ് ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദേശീയ എസ് സി കമ്മീഷന്‍ ഉപാധ്യക്ഷന്റെ പ്രതികരണം.

വാളയാര്‍ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമ്മീഷന്പരാതി ലഭിച്ചിരുന്നു. വിഷയത്തില്‍ കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിന്‍ കൃഷ്ണനാണ് പരാതി നല്‍കിയത്.കേസ് സിബിഐ ക്ക് കൈമാറി പുനരന്വേഷിക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ട് ബിജെപി പട്ടിക ജാതി മോര്‍ച്ചയും ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു.

Top