ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും: അമിത് ഷാ

amith-sha

ന്യൂഡല്‍ഹി: അസമില്‍ മാത്രമല്ല രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും ജനങ്ങളെയെല്ലാം പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഒരു നടപടിക്രമം മാത്രമാണ് പൗരത്വ രജിസ്റ്ററെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

‘പൗരത്വ റജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പാക്കും. അസമില്‍ വീണ്ടും ഇതു തടപ്പാക്കും. പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. അസം സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഏതു മതവിഭാഗത്തില്‍ പെട്ടവരാണെങ്കിലും ആശങ്കപ്പെടേണ്ടതില്ല.’ – അമിത് ഷാ പറഞ്ഞു.

ആഗ്സറ്റ് 31ന് പ്രസിദ്ധീകരിച്ച അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടപ്പോള്‍ 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഇത്രയും പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചിരുന്നു.

Top