ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കുന്നത്.

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇത്തരമൊരു സുപ്രധാന തീരുമാനം എടുത്തത്. ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി മുഖാന്തരം ഒരു പൊതുയോഗ്യത പരീക്ഷ രാജ്യത്താകമാനം നടത്താനാണ് തീരുമാനമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചത്.

Top