ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍; ‘ഓറ ആര്‍ വണ്‍’ ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക്‌?

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓറ ആര്‍ വണ്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയേക്കും. ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ഗ്രേറ്റ്‌വാള്‍ മോട്ടോഴ്‌സ്‌ ഓറ ആര്‍ വണ്ണിനെ പ്രദര്‍ശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ എംജിയുടെ സാന്നിധ്യം അറിയിച്ച സായിക്ക് മോട്ടോഴ്‌സിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന രണ്ടാമത്തെ ചൈനീസ് നിര്‍മ്മാതാക്കളാകാനൊരുങ്ങുകയാണ് ജിഡബ്ല്യുഎം.

ഗ്രേറ്റ്‌വാള്‍ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ഓറയാണ് കാര്‍ നിര്‍മ്മിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 351 കിലോമീറ്റര്‍ വരെ കാര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം 59800 യുവാനാണ് (ഏകദേശം 6 ലക്ഷം രൂപ) വാഹനത്തിന്റെ വില.

Top