‘ഇനിയും ഇതൊരു ദേശീയ ദുരന്തമല്ലേ!’ ദേശീയ മാധ്യമങ്ങളോട് റസൂല്‍ പൂക്കുട്ടി

കേരളത്തിലെ പ്രളയ ദുരിതത്തിന് ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ നല്‍കുന്നില്ലെന്ന് വിവിധ കോണുകളില്‍ നിന്ന് ഇതിനകം വിമര്‍ശനമുയരുന്നുണ്ട്. കേരളം നേരിടുന്ന ദുരിതാവസ്ഥ ഇപ്പോഴും ഒരു ദേശീയ ദുരന്തമായി കാണാത്തത് എന്തുകൊണ്ടെന്ന് ദേശീയ മാധ്യമങ്ങളോട് ചോദിക്കുകയാണ് ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം.

പ്രിയമുള്ള ദേശീയ മാധ്യമങ്ങള്‍ക്ക്, ഇതാണ് കൊച്ചി വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. കേരളത്തിലെ പ്രളയത്തിന്റെ തീവ്രത എന്തെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനിയും ഇതൊരു ദേശീയ ദുരന്തമല്ല! എന്റെ പ്രിയ മലയാളികളേ, ഈ ദുരിതത്തെ നമ്മള്‍ തന്നെ നേരിടേണ്ടതുണ്ട്! ജയ്ഹിന്ദ്! റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു.

Top