കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം ഫെബ്രുവരി ആറിന്; വിമതരില്‍ 10 പേര്‍ മന്ത്രിമാരാകും

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം ഫെബ്രുവരി ആറിന്. പുതുതായി 13 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഉപതരെഞ്ഞെടുപ്പില്‍ ജയിച്ച് 10പേര്‍ മന്ത്രിമാരാകുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ അരൊക്കെയാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങളെന്ന കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. ഉപതെരഞ്ഞെടുപ്പ് തോറ്റ എം ടി ബി നാഗരാജ്, എച്ച് വിശ്വനാഥ് എന്നിവരെ മന്ത്രിമാരാക്കാന്‍ നിയമതടസം ഉണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. പുതിയ ഉപമുഖ്യമന്ത്രിയും ഉണ്ടാവില്ല.

Top