മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു, വിവാദം!

ഝാര്‍ഖണ്ഡ്: മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തതായി പരാതി. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറഞ്ഞു. നഗരത്തിലെ കുംഹാര്‍ ടോളി എന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്ത നിലയില്‍ നിലത്ത് വീണു കിടന്നത്. പ്രതിമയില്‍ നിന്ന് വലതുകൈ വേര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം അധികൃതരെ അറിയിച്ചതെന്നും മഹാത്മാഗാന്ധി പ്രസിഡന്റ് സ്മാരക് വികാഷ് നയാസ് പ്രസിഡന്റ് മനോജ് വര്‍മ പറഞ്ഞു. ”ശനിയാഴ്ച വൈകുന്നേരം ഞങ്ങള്‍ സര്‍ദാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എന്നാല്‍ ഞായറാഴ്ചയാണ് പൊലീസ് സ്ഥലം സന്ദര്‍ശിച്ചത്.” മനോജ് വര്‍മ്മ പറഞ്ഞു.

Top