ബജറ്റ് 2020:വനിതാകേന്ദ്രീകൃത പദ്ധതികള്‍ക്ക് 28600 കോടി,ആദിവാസി ക്ഷേമത്തിന് 53700 കോടി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് അവതരണത്തില്‍ ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍ വിജയമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നുവെന്നും ധനമന്ത്രി പറഞ്ഞു. കുട്ടികളുടെ പോഷകാഹാരപദ്ധതിക്ക് 356000 കോടിയും പ്രഖ്യാപിച്ചു.വനിതാകേന്ദ്രീകൃതപദ്ധതികള്‍ക്ക് 28600 കോടി രൂപ അനുവദിച്ചു.

പിന്നോക്ക വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. പട്ടികജാതി, ഒബിസി വിഭാഗങ്ങള്‍ക്ക് ബജറ്റില്‍ 85000 കോടി രൂപയും ആദിവാസി ക്ഷേമത്തിന് 53700 കോടി രൂപയും അനവദിച്ചു.

10 ലക്ഷത്തിലധികം കുടുംബങ്ങളുടെ പോഷക നിലവാരം അപ്ലോഡ് ചെയ്യാന്‍ ആറ് ലക്ഷത്തിലധികം അംഗണ്‍വാടി തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി. ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി അനുവദിച്ചു.

ഒരുലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് കണക്ഷനും സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തുടനീളം ഡേറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും.

5 പുതിയ സ്മാര്‍ട് സിറ്റികളും റയില്‍വേ സ്വകാര്യവല്‍കരണവും മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണശൃംഖല സ്ഥാപിക്കും.ഭാരത് നെറ്റ് പദ്ധതിക്ക് 6000 കോടി രൂപയും വ്യവസായ വാണിജ്യ വികസനത്തിന് 27300 കോടിയും അനുവദിച്ചു. സംരഭകര്‍ക്ക് സുഗമമായി നിക്ഷേപം നടത്താന്‍ ഇന്‍വെസ്റ്റമെന്റ് ക്ലിയറന്‍സ് സെല്ലും നടപ്പിലാക്കും.

Top