സ്‌പൈസ്‌ജെറ്റും എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു!

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാനകമ്പനികളാണ് ഇതിനോടകം തന്നെ സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ സ്‌പൈസ്‌ജെറ്റും എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു. ഏപ്രില്‍ 30 വരെയുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തും എന്നാണ് വിവരം.

അതേസമയം, സാഹചര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാകുന്ന പക്ഷം സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും സ്‌പൈസ്‌ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, 240 ഓളം ട്രെയിന്‍ സര്‍വ്വീസുകളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടുണ്ട്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ കുടുംബത്തിന് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top