ജിഎസ്ടിയുടെ ഇളവ് ഉപഭോക്താക്കള്‍ക്ക് നിഷേധിച്ചു; പതഞ്ജലിക്ക് 75.1 കോടി രൂപ പിഴ

pathanjali-products

ന്യൂഡല്‍ഹി: ജിഎസ്ടി കുറച്ചിട്ടും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നിഷേധിച്ചതിന്റെ പേരില്‍ പതഞ്ജലിക്ക് 75.1 കോടി രൂപ പിഴ. ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി(എന്‍.എ.എ)യുടേതാണ് നടപടി.

പതഞ്ജലിയുടെ വാഷിങ് പൗഡറിന്റെ പുതിയ പായ്ക്കറ്റിലും ജിഎസ്ടി ഉള്‍പ്പെടുത്തിയുള്ള വിലയാണ് ഉണ്ടായിരുന്നത്. ജിഎസ്ടി കുറച്ച സാഹചര്യചത്തില്‍ പോലും വലിയ വിലയില്‍ വില്‍പ്പന നടത്തിയെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍. ജി.എസ്.ടി. 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറച്ചിട്ടും, 18 ഉള്ളത് 12 ആയി കുറച്ചിട്ടും ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടിയിരുന്നില്ല. ഇതേതുടര്‍ന്ന് നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ഈ വലിയ പിഴ പതഞ്ജലി മൂന്നുമാസത്തിനകം അടയ്ക്കണം. സംസ്ഥാനങ്ങളുടെയും, കേന്ദ്രത്തിന്റെ ഉപഭോക്തൃക്ഷേമ ഫണ്ടുകളിലുമാണ് പിഴ തുക നിക്ഷേപിക്കേണ്ടത്. ഇതിന് 18 ശതമാനം ജി.എസ്.ടിയും നല്‍കണം. ജി.എസ്.ടിയുടെ ഇളവുകള്‍ ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ സംഘടനയാണ് ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി.

Top