ഞെട്ടി രാജ്യം! മരണം അഞ്ചായി, മരിച്ചത് ഇന്ത്യയില്‍ നിരീക്ഷണത്തിലിരുന്ന വിദേശി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം അഞ്ചായി. ഇറ്റാലിയന്‍ പൗരനായ ആന്‍ഡ്രി കാര്‍ളിയാണ് ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇയാള്‍ക്ക് 69 വയസ്സായിരുന്നു.

ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സയില്‍ കഴിയുകയുമായിരുന്നു. അതിനിടയില്‍ ഇയാള്‍ രോഗമുക്തി നേടിയിരുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അതികൃതരുടെ വിശദീകരണം.

അതേസമയം, ഇന്നലെ ഒരാള്‍ മരിച്ചിരുന്നു, മരിച്ചവരില്‍ 4 പേര്‍ ഇന്ത്യക്കാരും ഒരാള്‍ വിദേശിയുമാണ്. കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, മഹരാഷ്ട്ര എന്നിവിടങ്ങളിലാണ് ഓരോരുത്തര്‍ മരിച്ചത്. നിലവില്‍ രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുപിയില്‍ രോഗ ബാധിതരുടെ എണ്ണം 23 ആയി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2,44,500 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

Top