രാജ്യത്ത് കോവിഡ് കേസുകള്‍ 35,000 കടന്നു ! 24 മണിക്കൂറിനുള്ളില്‍ 73 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 35,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 1993 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 35,043 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. 24 മണിക്കൂറിനുള്ളില്‍ 73 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ 25,007 കേസുകളാണ് രാജ്യത്തുള്ളത്. 8888 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 10,498 രോഗബാധിതരാണുളളത്. മുംബൈയില്‍ മാത്രം ഇതുവരെ 7,000 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1773 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 459 പേരാണ് ഇവിടെ മരിച്ചത്.

ഗുജറാത്തില്‍ 4395 പേര്‍ക്കാണ് രോഗം സ്ഥരീകരിച്ചത്. 214 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 315 പേര്‍ക്കും മധ്യപ്രദേശില്‍ 2660പേര്‍ക്കും രാജസ്ഥാനില്‍ 2584 പേര്‍ക്കും തമിഴ്നാട്ടില്‍ 2323പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്താകമാനം 130 ജില്ലകള്‍ ഹോട്ട് സ്പോട്ടുകളും റെഡ് സോണുകളുമാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. എന്നാല്‍ 318 ജില്ലകള്‍ രോഗവ്യാപനം കുറഞ്ഞ ഗ്രീന്‍ സോണ്‍ വിഭാഗത്തിലാണ്.

Top