ലൗ ജിഹാദ് ആരോപണം; ന്യൂനപക്ഷ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി

കൊച്ചി: സിറോ മലബാര്‍ സഭയുടെ ലൗ ജിഹാദെന്ന ആരോപണത്തെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി. 21 ദിവസത്തിനകം റിപ്പോര്‍ട്ട് വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കമ്മീഷന്‍ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്നും പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ നടത്തുന്ന ലൗ ജിഹാദില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു.

കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാര്‍ സഭ സിനഡ് സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്.

പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണ്.കേരളത്തില്‍ നിന്ന് ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്ന് സഭ കുറ്റപ്പെടുത്തി.

Top