‘നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നു’ : മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്. സോണിയ ഗാന്ധിയെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിലും, പാര്‍ലമെന്‍റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ തുടരുന്ന സാഹചര്യത്തിലുമാണ് രാഹുലിന്‍റെ പ്രതികരണം. നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് രാഹുൽ പരിഹസിച്ചു. സ്വേച്ഛാധിപതികൾക്കെതിരെ എങ്ങനെ പോരാടണമെന്ന് പ്രതിപക്ഷത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതസമയം പൊലീസ് കസ്റ്റഡിയിൽ ഇരുന്ന് വിലക്കയറ്റവും ജി എസ് ടി നിരക്കും അഗ്നിപഥും രൂപയുടെ മൂല്യ തകർച്ചയും ചർച്ച ചെയ്ത് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധിയും അമ്പതോളം എം പിമാരും ആണ് ഇന്നലെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. മനോവീര്യം തകർക്കാനാവില്ലെന്നാണ് കസ്റ്റഡിയിലിരുന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. തൊഴിലില്ലായ്മ ജിഎസ് ടി തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ചോദിക്കരുതെന്നാണ് കേന്ദ്ര നിലപാടെന്നും രാഹുൽ ഗാന്ധി കുറിച്ചു.

Top