ദേശീയ കിക്ക് ബോക്സിങ് താരം മരിച്ച നിലയിൽ

മലപ്പുറം : ദേശീയ കിക്ക് ബോക്സിങ് താരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശി ഹരികൃഷ്ണൻ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രി 9ന് ഹരികൃഷ്ണനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിനുള്ളിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. താനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .

പെരിന്തൽമണ്ണ അൽശിഫ കോളജിൽ ആയുർവേദ തെറാപ്പി വിദ്യാർത്ഥിയായിരുന്നു. കിക്ക് ബോക്സിംഗിൽ സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Top