ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ആദ്യദിനം മൂന്നു സ്വര്‍ണം

റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം മൂന്നു സ്വര്‍ണവുമായി കേരളം. വെള്ളിയാഴ്ച മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും കേരളം കരസ്ഥമാക്കി. കേരളത്തിന്റെ രണ്ട് സ്വര്‍ണം ലോങ്ജമ്പിലും ഒന്ന് പോള്‍വാള്‍ട്ടിലുമായിരുന്നു. ആദ്യദിനം രണ്ട് ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോഡും നേടി.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആന്‍സി സോജന്‍ (5.97 മീറ്റര്‍) കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ നിര്‍മല്‍ സാബുവും (7.45 മീ.) അണ്ടര്‍ 20 വനിതകളുടെ പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനും (3.20 മീ.) ആണ് സ്വര്‍ണം നേടിയത്.

അണ്ടര്‍ 18 പോള്‍വാള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍ (2.80 മീ.) വെള്ളി നേടിയപ്പോള്‍ അണ്ടര്‍ 20 പോള്‍വാള്‍ട്ടില്‍ സൗമ്യ വി.എസും (2.90 മീ.) ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവും (13.35 മീ.) വെങ്കലം നേടി. ലോങ്ജമ്പില്‍ പി.എസ്. പ്രഭാവതിയും പോള്‍വാള്‍ട്ടില്‍ കെ.എ. അനുജയും നാലാമതെത്തി.

Top