ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി ആന്‍സി സോജൻ

ഗുവാഹത്തി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ലോങ്ജമ്പിൽ ആന്‍സി സോജന് സ്വർണം. 36-ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോങ്ജമ്പിലാണ് ആന്‍സി സ്വർണം കരസ്ഥമാക്കിയത്. 6.20 മീറ്റര്‍ ചാടിയാണ് ആന്‍സി മെഡല്‍ സ്വന്തമാക്കിയത്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 1637 അത്‌ലറ്റുകളാണ് ഇത്തവണത്തെ മീറ്റില്‍ പങ്കെടുക്കുന്നത്.

Top