national junior athletic meet 2016; first gold

കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. അണ്ടര്‍16 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിനു വേണ്ടി ഗായത്രി ശിവകുമാറാണ് സ്വര്‍ണം നേടിയത്. 1.67 മീറ്റര്‍ ചാടിയാണ് ഗായത്രി ഒന്നാമതെത്തിയത്.

കോയമ്പത്തൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. 2012 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷം ചാമ്പ്യന്‍മാരാണ് കേരളം. ഇത്തവണ 180 പേരടങ്ങുന്ന സംഘമാണ് കോയമ്പത്തൂരില്‍ കേരളത്തിനായി മാറ്റുരക്കുക. ഇന്ന് 19 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

Top