മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ചില സിപിഎം നേതാക്കളെ കണ്ട്: ശ്രീധരന്‍പിള്ള

sreedharanpilla

കോഴിക്കോട്: ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ ബിജെപിയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്.

ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയുടെ ഇടപെടല്‍ മൂലമാണെന്ന് രേഖകള്‍ പുറത്തുവിട്ടു കൊണ്ട് തോമസ് ഐസക് ആരോപണം ഉന്നയിച്ചിരുന്നു.

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സിപിഎം നേതാക്കളെ കണ്ട് കൊണ്ടായിരിക്കുമെന്നും ബിജെപി ഓഫീസിലേക്ക് ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ജനങ്ങളുടെ ആശങ്ക അറിയിക്കുകയായിരുന്നു താന്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ശുപാര്‍ശ. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമാണ്, ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top