ഛത്തീസ്ഗഡില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

accident

റായ്പുര്‍: ഛത്തീസ്ഗഡിലെ രജനാംദ്ഗാവില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച ബൊലേറോ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ ദേശീയപാത 53 ല്‍ ആയിരുന്നു അപകടം ഉണ്ടായത്. ടോംഗര്‍ഗഡില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം സംഘം ഭിലായിലേക്കു മടങ്ങിപ്പോകവെയായിരുന്നു അപകടം സംഭവിച്ചത്.

Top