ദേശീയപാത നിര്‍മാണത്തിനായുളള വിശദമായ പദ്ധതി രേഖ ഇതുവരെ തയ്യാറായിട്ടില്ലന്ന് ദേശീയപാത അതോറിറ്റി

കൊച്ചി : കോഴിക്കോട് വെങ്ങളം മുതല്‍ കാസര്‍ഗോഡ് തലപ്പാടി വരെയുള്ള നിര്‍ദ്ദിഷ്ട ദേശീയപാത നിര്‍മാണത്തിനായുളള വിശദമായ പദ്ധതി രേഖ ഇതുവരെ തയ്യാറായിട്ടില്ലന്ന് ദേശീയപാത അതോറിറ്റി. ദേശീയപാതക്കായുളള ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലെത്തുമ്പോഴാണ് വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷക്ക് ദേശീയപാത അതോറിറ്റിയുടെ ഈ മറുപടി.

വിവരാവകാശനിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് അതോറിറ്റിയുടെ കോഴിക്കോട് പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ എം സാദെയുടേതാണ് ഈ മറുപടി. ഏത് പദ്ധതി ആരംഭിക്കുന്നതിനു മുമ്പും പ്ലാന്‍, എസ്റ്റിമേറ്റ്, മറ്റ് ചിലവുകള്‍ തുടങ്ങിയവ കണക്കാക്കി വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്നിരിക്കെയാണ് കോടികള്‍ ചിലവഴിക്കുന്ന ദേശീയ പാത നിര്‍മാണത്തിന് ഇതൊന്നുമില്ലന്ന മറുപടി.

ഈ മാസം പന്ത്രണ്ടിനാണ് ദേശീയപാത അതോറിറ്റി ഈ മറുപടി നല്‍കിയത്.

Top