ദേശീയപാത വികസനം; മുന്‍ഗണനാ ക്രമം മാറ്റിയുള്ള ഉത്തരവ് റദ്ദ് ചെയ്തിട്ടില്ലെന്ന് ജി സുധാകരന്‍

G sudhakaran

തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച മുന്‍ഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇത് സംബന്ധിച്ച പുതിയ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ദേശീയപാത വികസനം മുന്‍ഗണനാ പട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ദേശീയ പാത അതോറിറ്റി തയ്യാറായിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ വ്യക്തത വരുത്താന്‍ പൊതുമരാമത്ത് സെക്രട്ടറി തിങ്കളാഴ്ച ദേശീയപാത വികസന അതോറിറ്റി ചെയര്‍മാനെ കാണുന്നതാണ്.

ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ട് മുന്‍ഗണന വിജ്ഞാപനം റദ്ദാക്കിയെന്ന് കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശവാദമുന്നയിച്ചിരുന്നു.

Top