ദേശീയപാത വികസനം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം : ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും മാറ്റിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ നടപടിയാണ് ഒഴിവാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാത വികസനം രണ്ടു തട്ടാക്കി തിരിച്ചത്. ഇതില്‍ രണ്ടാം ഭാഗത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി നേരിട്ട് കണ്ട് ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിലും കേരളം ഈ ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് ഉപരിതല ഗതാഗതവകുപ്പ് ഉത്തരവ് റദ്ദാക്കാന്‍ ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ടത്.

Top